കോഴിക്കോട് : രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എക്സൈസ് എൻഫോഴ്സ്മെൻറ് ആന്‍ഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 2.050 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായത്. ഉണ്ണികുളം പൂന്നൂർ ദേശത്ത് ഉമ്മിണിക്കുന്നുമ്മൽ സിദ്ദീഖ് മകൻ മുഹമ്മദ് മിഥിലാജിനെ (20)യാണ് അറസ്റ്റ് ചെയ്തത്.

 കൊയിലാണ്ടി അസർ ലോഡ്ജിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് കുമാർ ,ഇ ഐ. ജിജോ ജയിംസ്, പ്രിവന്റീവ് ഓഫീസർ അബ്ദുൾ റഷീദ്, ദീൻദയാൽ, ദിനോബ്, ദിലീപ്, റിനീഷ് ഡ്രൈവർ സന്തോഷ്
ഐ ബി അംഗങ്ങളായ വി പ്രജിത്ത്, റിമേഷ്, യു.പി.മനോജ് കുമാർ, അബ്ദുൾ ഗഫൂർ എന്നിവരും റെയ്ഡിഡിൽ പങ്കെടുത്തു. പ്രതിയെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി മുമ്പാകെ ഹാജരാക്കി.