നാദാപുരം, വടകര, കുറ്റിയാടി, താമരശ്ശേരി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഇതിനായി പ്രതിക്ക് മറ്റു ഏജന്റുമാരുടെ സഹായവുമുണ്ട്. 

കോഴിക്കോട്: അഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നാദാപുരം കായപ്പനച്ചി സ്വദേശി പുതുക്കുല്‍ താഴെക്കുനി ഷൈജു (36) വിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ്‌ചെയ്തത്. താമരശ്ശേരി ഡി.വൈ.എസ്.പി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് മേഘലയിലുള്ള മൊത്ത വിതരണക്കാരില്‍ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തിച്ച് ചില്ലറ വിതരണക്കാര്‍ക്ക് വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. 

നാദാപുരം, വടകര, കുറ്റിയാടി, താമരശ്ശേരി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുണ്ട്. ഇതിനായി പ്രതിക്ക് മറ്റു ഏജന്റുമാരുടെ സഹായവുമുണ്ട്. താമരശ്ശേരി സി.ഐ. ടി.എ.അഗസ്റ്റിന്‍, എസ്.ഐ. സായൂജ്കുമാര്‍, മുക്കം എസ്.ഐ അഭിലാഷ് ,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. രാജീവ്ബാബു,ഷിബില്‍ ജോസഫ്, ഷെഫീഖ് നീലിയാനിക്കല്‍, ശ്രീജേഷ്, ശ്രീകാന്ത്, അഭിലാഷ് കോടഞ്ചേരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.