മയക്കുമരുന്ന് കടത്തിയ കെ.എൽ 14 വി 6732 നമ്പർ കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 

കോഴിക്കോട്: ഒരു ലക്ഷം രൂപ വിലവരുന്ന എ.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ്(20) ആണ് എക്സൈസിന്‍റെ പിടിയിലായത്. ഫറോക്ക് എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇന്റലിജന്റ് വിഭാഗവും ശാരദ മന്ദിരത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിൽ ഫറോക്ക് ഭാഗത്ത് നിന്നും വരുകയായിരുന്ന വാഹനം കൈ കാണിച്ചിട്ട് നിർത്താതെപോയി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടർന്ന് എക്സൈസ് സംഘം വാഹനത്തെ പിന്തുടർന്ന് മോഡേൺ ബസാറിലെ കോംപ്ലകസിന് മുന്നിൽ വെച്ച് പിടികൂടുകയായിരുന്നു. അർഷാദിന്‍റെ ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു 5,470 മില്ലി ഗ്രാം എ.ഡി.എം.എ മയക്ക് മരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നാണ് എം.ഡി. എം.എ എത്തിച്ചതെന്നും താമരശ്ശേരി, കുന്ദമംഗലം, രാമനാട്ടുക്കര ഫറോക്ക് എന്നിവിടങ്ങളിൽ വിൽപ്പന നടത്താനെത്തിച്ചതാണെന്നും ഇയാൾ മൊഴി നൽകി. 

മയക്കുമരുന്ന് കടത്തിയ കെ.എൽ 14 വി 6732 നമ്പർ കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ അർഷാദിനെ റിമാന്‍റ് ചെയ്തു. എക്സൈസ് ഇൻസ്പെക്റ്റർ സതീശന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധന നടത്തിയത്.