പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് സംഘം ചേലേമ്പ്ര ഭാഗത്ത് രഹസ്യകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായത്.

പരപ്പനങ്ങാടി: മലപ്പുറത്ത് മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് ടൗൺ പുതിയപാലം സ്വദേശി മുംതാസ് മൻസിലിൽ മുബീൻ അൻസാരി (24) ആണ് 19 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് സംഘം ചേലേമ്പ്ര ഭാഗത്ത് രഹസ്യകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിലും വാഹന പരിശോധനയിലുമാണ് മുബീന്‍ പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

സിന്തറ്റിക് വിഭാഗത്തിൽ പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ഓൺലൈൻ മാർക്കറ്റിംഗിലൂടെ മാത്രമാണ് ഇത്തരം ഇടപാടുകൾ യുവാക്കൾക്കിടയിൽ നടക്കുന്നതെന്നും എക്‌സൈസ് സംഘം അറിയിച്ചു. മയക്കുമരുന്ന് കടത്തിയ വോഗ്‌സ് വാഗൺ കാറും പിടികൂടിയിട്ടുണ്ട്.