അരക്കിലോ എംഡിഎംഎയുമായി ചേലൂപാടം സ്വദേശി ഹാഷിഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഹാഷിഖ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ 525 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ചേലേമ്പ്രയിൽ വീണ്ടും വൻ രാസലഹരി വേട്ട. അരക്കിലോ എംഡിഎംഎയുമായി ചേലൂപാടം സ്വദേശി ഹാഷിഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുറച്ചു നാളായി മേഖലയിൽ എക്സൈസിൻ്റെ കണ്ണുണ്ട്. ഇന്നലെ വൈകീട്ട് കൃത്യമായ സൂചനകൾ കിട്ടിയതിന് പിന്നാലെയായിരുന്നു പരിശോധന. ഹാഷിഖ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ 525 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് പൊലീസ് മേഖലയിൽ നിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

വീടിൻ്റെ കോണിപ്പടിയോട് ചേര്‍ന്ന് വെച്ച ഇരുമ്പ് അലമാരയിലായിരുന്നു കൂടുതൽ അളവിൽ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പ്രതിയുടെ കാറിൻ്റെ ഡാഷ് ബോര്‍ഡിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു. വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയ്ഡിനിടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപയും ലഭിച്ചു. എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസുകളും മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് പിടിച്ചെടുത്തു. എഞ്ചിനീയറിംഗ് ഡ്രോപ് ഔട്ടാണ് പ്രതി ഹാഷിഖ്. ലഹരി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്ന ആളാണെന്ന് എക്സൈസ് അറിയിച്ചു.

ലപ്പുറം കൊണ്ടോട്ടി ചേലേമ്പ്രയിൽ വീണ്ടും വൻ രാസലഹരി വേട്ട. അരക്കിലോ എംഡിഎംഎയുമായി ചേലൂപാടം സ്വദേശി ഹാഷിഖിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുറച്ചു നാളായി മേഖലയിൽ എക്സൈസിൻ്റെ കണ്ണുണ്ട്. ഇന്നലെ വൈകീട്ട് കൃത്യമായ സൂചനകൾ കിട്ടിയതിന് പിന്നാലെയായിരുന്നു പരിശോധന. ഹാഷിഖ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നടത്തിയ റെയ്ഡില്‍ 525 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് പൊലീസ് മേഖലയിൽ നിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയിരുന്നു.

YouTube video player