പുതിയ ബസ്സ്റ്റാൻഡിൽ  വെച്ച്  8.5 ലക്ഷം  രൂപയുടെ  കുഴൽ പണവും വിതരണത്തിനുള്ള സ്ലിപ്പുമായി ഒരാൾ പിടിയിൽ. 

കോഴിക്കോട്: കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് 8.5 ലക്ഷം രൂപയുടെ കുഴൽ പണവും വിതരണത്തിനുള്ള സ്ലിപ്പുമായി ഒരാൾ പിടിയിൽ. കൊടുവള്ളി സ്വദേശി അജ്മൽ ഇളവൻ ചാലിൽ അജ്മലിനെയാണ് (40) കൊയിലാണ്ടി പോലീസ് സബ് ഇൻസ്‌പെക്ടർമാരായ സജു എബ്രഹാം, ഫസലുൽ ആബിദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. എഎസ്ഐ മുനീർ, സീനിയര്‍ സിവില്‍ പൊലീസ് ഒഫീസര്‍ ഗിരീഷ്, ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ സുനിൽ ഷിരാജ്‌, അജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.