തുടർന്ന് ഇയാളെ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ നാടന്‍ തോക്ക് കൈവശം വെച്ചതിന് യുവാവ് അറസ്റ്റില്‍. മാനന്തവാടി ഒണ്ടെയങ്ങാടി കൈപ്പാട്ട് വീട്ടില്‍ ബാലചന്ദ്രന്‍ (32) നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമ്പറ്റയിലെ ഒരു റിസോര്‍ട്ടിനു സമീപം ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ഡി. ഹരിലാലിന്റെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് നാടന്‍ തോക്കുമായി ഇയാള്‍ പിടിയിലാവുന്നത്. തുടർന്ന് ഇയാളെ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബികെ സിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 
'രാജനഗരിയിലേക്ക് കൊച്ചി മെട്രോ': പുതിയ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ, നിര്‍വഹിക്കുന്നത് മോദി

https://www.youtube.com/watch?v=Ko18SgceYX8