പുതുതലമുറ മയക്കുമരുന്നു മായി മുംബൈ സ്വദേശി മുത്തങ്ങ ചെക്പോസ്റ്റിൽ പിടിയിലായി. സിദ്ധീഖ് എന്ന 19കാരനെയാണ് ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ യുമായി മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് പിടികൂടിയത്.
വയനാട്: പുതുതലമുറ മയക്കുമരുന്നു മായി മുംബൈ സ്വദേശി മുത്തങ്ങ ചെക്പോസ്റ്റിൽ പിടിയിലായി. സിദ്ധീഖ് എന്ന 19കാരനെയാണ് ന്യൂജൻ മയക്കുമരുന്നായ എം.ഡി.എം.എ യുമായി മുത്തങ്ങ ചെക്പോസ്റ്റിലെ എക്സൈസ് പിടികൂടിയത്. ഇന്നലെ രാത്രി ബാംഗ്ലൂർ- തിരുവനന്തപുരം ആഡംബര ബസ്സിൽ നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.
കോഴിക്കോട് സ്വദേശിക്ക് കൈമാറാനാണ് മയക്കുമരുന്ന് കൊണ്ടു പോകുന്നതെന്നാണ് സിദ്ദീഖ് ചോദ്യം ചെയ്യലിൽ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ശരീരത്തിൽ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ഇത് മോളി, എക്റ്റസി എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നുണ്ട്.
ഈ മയക്കുമരുന്ന് കൈവശം വെക്കുന്നത് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എം.ഡി.എം.എ മുത്തങ്ങയിൽ പിടികൂടുന്നത്.
