വ്യാഴാഴ്ച പകൽ കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ഓട്ടാറിക്ഷയില്‍ പിന്‍തുടര്‍ന്ന് അശ്ലീലം പറഞ്ഞ യുവാക്കളെ സഹോദരന്‍ അലന്‍ ചോദ്യം ചെയ്താണ് മര്‍ദ്ദനത്തിന് കാരണം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികളെ ഹാജരാക്കി. 

മാന്നാര്‍: ആലപ്പുഴയില്‍ സഹോദരിയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്ത സഹോദരനെ യുവാക്കള്‍ മര്‍ദ്ദിച്ചവശനാക്കി. കേസില്‍ രണ്ടുപേര്‍ പിടിയില്‍. മാന്നാര്‍ അരിയന്നൂര്‍ തെക്കതില്‍ ഷെഫിക്ക് (34), തോട്ടത്തില്‍ കിഴക്കേതില്‍ രാജീവ് (37) എന്നിവരെയാണ് മാന്നാര്‍ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 