കായംകുളം കാപ്പിൽ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനെയാണ് ഒരുസംഘം ബൈക്കിൽ വീട്ടിലെത്തി വെട്ടി പരിക്കേൽപ്പിച്ചത്. കാപ്പിൽ സ്വദേശിയായ ജേക്കബാണ് ശിവപ്രസാദിനെ വെട്ടിയത്. ജേക്കബിന് തിരിച്ചും വെട്ടേറ്റു.

ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് യുവാവിന് വെട്ടേറ്റു. കായംകുളം കാപ്പിൽ സ്വദേശി ശിവപ്രസാദ് എന്ന കണ്ണനെയാണ് ഒരുസംഘം ബൈക്കിൽ വീട്ടിലെത്തി വെട്ടി പരിക്കേൽപ്പിച്ചത്. കാപ്പിൽ സ്വദേശിയായ ജേക്കബാണ് ശിവപ്രസാദിനെ വെട്ടിയത്. ജേക്കബിന് തിരിച്ചും വെട്ടേറ്റു. ആക്രമണം തടയാൻ ശ്രമിച്ച ശിവപ്രസാദിന്‍റെ പിതാവ് ദാസാന്‍പിള്ളക്കും പരിക്കേറ്റു. ആക്രമണം മുൻവൈരാഗ്യം മൂലമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona