കോഴിക്കോട്: ക്വാറന്‍റീൻ  ലംഘനം നടത്തിയതിന്  കോഴിക്കോട് വെള്ളയിൽ സ്വദേശിക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. പൊലീസിനെയും, ആരോഗ്യ പ്രവർത്തകരെയും അസഭ്യം പറഞ്ഞതിനും, ക്വറന്‍റീൻ കേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ചതിനുമാണ് കേസ്. 

ക്വാറന്‍റീനിലിരിക്കെ ഇവിടേക്ക്  സുഹൃത്തുക്കളെ വിളിച്ചു വരുത്തിയതായും മദ്യപിക്കുന്നതായും ഇയാൾക്കെതിരെ പരാതിയുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.