കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ്.

കൊല്ലം: കൊല്ലത്ത് കൊവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) ആത്മഹത്യ ചെയ്തത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona