മാന്നാർ: വേലിക്കല്ലിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബുധനൂർ കടമ്പൂര്‍ കുന്നുപറമ്പിൽ സുരേഷ് കുമാറി(ബാബു)ന്റെ മകൻ രാഹുൽ (വിഷ്ണു - 19) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറിക്കു സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. മാന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.