മുതുകുളം. ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറാട്ടുപുഴ കള്ളിക്കാട്‌ വാലയിൽ രാജീവന്റെയും കുഞ്ഞുമോളുടെയും മകൻ രാഹുൽ (28)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7. 30യോടെ ആറാട്ടുപുഴ ശിവാജി നഗറിൽ വച്ച് രാഹുൽ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല .