കോഴിക്കോട് : മുക്കം പെരുമ്പടപ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. നിലമ്പൂർ കാളികാവ് സ്വദേശി ലബീബാണ് മരിച്ചത്. മംഗലാപുരത്തുനിന്നും നാട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. 

മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്ത് പോകുന്ന ലോറിയും ഓമശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ബുള്ളറ്റ് ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.