കോഴിക്കോട്: കൊയിലാണ്ടി ടൗണിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേപ്പയ്യൂർ കീഴ്പയൂർ
ആൽത്തറക്കുന്നുമ്മൽ ഗോപാലന്റെ മകൻ രതീഷ് (39) ആണ് മരിച്ചത്. കോഴിക്കോട് വാട്ടർ അതോറിറ്റിയിൽ താൽക്കാലിക ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8.30 നായിരുന്നു അപകടം.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക്
മാറ്റി. ഭാര്യ: ഷൈന. മക്കൾ: സൂര്യദേവ് ,അനാമിക. മാതാവ്: ദേവി. സഹോദരി: ഐശ്വര്യ.