ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

കോഴിക്കോട്: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പെരുമണ്ണ പാറമ്മൽ പാറപ്പുറത്ത് പ്രബീഷ് (34) ആണ് മരിച്ചത്. പെരുമണ്ണ പുവ്വാട്ട് പറമ്പ് റോഡിൽ പെരുമൺ പുറയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുരുതര പരിക്കേറ്റ പ്രബീഷിനെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
രാമൻകുട്ടി കുറുപ്പ് - പുഷ്പ ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ, മകൾ: വൈഗ (കായലം എ.എൽ.പി.സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനി ), സഹോദരൻ : പ്രജീഷ്.