മാവേലിക്കര: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ചുനക്കര കോമല്ലൂർ കാരൂർ തറയിൽ ശ്രീഹരി (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന  സുധീഷ് ഭവനത്തിൽ സുധീഷിനെ (22) ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുറത്തികാട് ഹൈസ്കൂൾ ജങ്ഷനിലെ വളവിൽ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു അപകടം. കുറത്തികാട് നിന്നും മാവേലിക്കര ഭാഗത്തേക്കാണ് ബൈക്ക് വന്നത്. അപകടം നടന്ന് 15 മിനിറ്റോളം ഇരുവരും റോഡിൽ കിടന്നു.

ഈ സമയം ഇതുവഴി കാറിൽ  വന്ന യാത്രക്കാരാണ് അപകടം കണ്ട് കാർ നിർത്തി യുവാക്കളെ ആശുപത്രിയിലെത്തിച്ചത്. 108 അംമ്പുലൻസിലും കാറിലുമായി കാര്‍ യാത്രക്കാര്‍ യുവാക്കളെ ആശുപത്രി എത്തിക്കുകയായിരുന്നു. ഗുുരുതരമായി പരിക്കേറ്റ ശ്രീഹരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.