സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ ഇരുളം മൂന്നാനക്കുഴി വളവില്‍ മൂന്നരയോടെയായിരുന്നു അപകടം. വളവുള്ള സ്ഥലത്ത് ബസ് ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.  

കല്‍പ്പറ്റ: ഇരുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അമ്പലവയല്‍ കുറ്റിക്കൈതയില്‍ ചിറക്കല്‍ വീട്ടില്‍ വിഷ്ണു ശ്രീധര്‍ (20) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വടുവന്‍ചാല്‍ സ്വദേശി മുതുകാട്ടില്‍ അസൂനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ ഇരുളം മൂന്നാനക്കുഴി വളവില്‍ മൂന്നരയോടെയായിരുന്നു അപകടം. വളവുള്ള സ്ഥലത്ത് ബസ് ഡ്രൈവര്‍ അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സുല്‍ത്താന്‍ബത്തേരി ഭാഗത്തേക്ക് വന്ന സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ വന്ന ബസ് ഇടിക്കുകയായിരുന്നു.