കോഴിക്കോട്: തമിഴ്നാട് ഗുണ്ടിൽപേട്ട അങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട്ടുകാരനായ യുവാവ് മരിച്ചു. ബംഗളൂരു ഇൻഫോസിസിലെ കൺസൾട്ടന്‍റായ കോഴിക്കോട് ചാലപ്പുറം' ശ്രീഅച്യുതം ' വീട്ടിൽ ശങ്കർ രാമകൃഷ്ണൻ (28)  ആണ് മരിച്ചത്. കോഴിക്കോട് ഡെന്റൽ കോളേജ്, റിട്ട. പ്രിൻസിപ്പൽ  ഡോ. ഇ. രാമകൃഷ്ണന്റെയും  ഡോ. ഉഷ രാമകൃഷ്ണന്റെയും, (റിട്ട. പ്രൊഫസർ  ഗവ ആർട്സ് കോളേജ്, കോഴിക്കോട്) മകനാണ് ശങ്കർ.  

ലക്ഷ്മൺ രാമകൃഷ്ണൻ,  (നെതർലാന്റ്സ്), ഡോ.ജാനകി രാമകൃഷ്ണൻ ( അസി.പ്രൊഫസർ  കെ.എം.സി.ടി) എന്നിവർ സഹോദരങ്ങളാണ്. ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട്ടെ വീട്ടിൽ നിന്നും ബംഗളൂരുവിലേക്ക് കാറിൽ സഞ്ചരിച്ച  ശങ്കർ ഗുണ്ടിൽ പേട്ടയിൽ വച്ച് ലോറിലിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ശങ്കറിന്റെ സംസ്കാരം വ്യാഴാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.