ജോലിക്കിടെ ഹൃദയാഘാതം മൂലം ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.
കോഴിക്കോട്: ജോലിക്കിടെ ഹൃദയാഘാതം മൂലം ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.ക്വാറി ജീവനക്കാരനാണ് മരിച്ച നേപ്പാള്‍ സ്വദേശി കൃഷ്ണ പരിയാര്‍ (27). ഇന്നലെ വൈകിട്ട് ജോലിക്കിടെ ബോധരഹിതനായി വീഴുകയായിരുന്നു.
ജീവനക്കാര്‍ യുവാവിനെ ആദ്യം മുക്കത്തെ ആശുപത്രിയിലും പീന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോയി.
