കായംകുളം: ദേശീയപാതയില്‍ കരീലക്കുളങ്ങരയ്ക്ക് സമീപം കാറും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കോമന കിരണ്‍നിവാസില്‍ കിരണ്‍കുമാര്‍ (27 ) ആണ് മരിച്ചത്.  ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം. ഏഷ്യന്‍ പെയിന്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. സ്‌കൂട്ടറില്‍ കൊല്ലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. കരീലക്കുളങ്ങര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.