ചേർത്തല: ബൈക്കില്‍ യാത്ര ചെയ്യവേ കാറ്റിൽ മരം മറിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് ളാപ്പള്ളിയിൽ(ശാരദാഭവനിൽ)ശശിധരന്‍റെ മകൻ ശരൺകുമാർ(22) ആണ് മരിച്ചത്.

ഓഗസ്റ്റ് എട്ടിന് വൈകിട്ട് മൂന്ന് മണിയോടെ  മുട്ടത്തിപറമ്പ് മാർക്കറ്റിന് സമീപത്ത് ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ശരൺ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ബിടെക് ബിരുദധാരിയാണ് ശരൺ.