മദ്യപിച്ചു മനപൂർവം പ്രശ്നം സൃഷ്ടിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് റോഡ് അപകടത്തിന്റെ പേരിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയ യുവാവിനെ നിർമ്മൽ കുമാർ മർദ്ദിച്ചത്.
തൃക്കാക്കര : തൃക്കാക്കരയിൽ റോഡപകടത്തിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. തൃക്കാക്കരയിലെ സിവിൽ പൊലീസ് ഓഫിസർ നിർമൽ കുമാറിനെയാണ് സസ്പൻഡ് ചെയ്തത്. മദ്യപിച്ചു മനപൂർവം പ്രശ്നം സൃഷ്ടിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് റോഡ് അപകടത്തിന്റെ പേരിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയ യുവാവിനെ നിർമ്മൽ കുമാർ മർദ്ദിച്ചത്. ജോയൽ എന്ന യുവാവിനെ മർദ്ദിച്ച കേസിലാണ് നടപടി. നിർമ്മലിന്റെയും ജോയലിന്റേയും വാഹനങ്ങളായിരുന്നു അപകടത്തിൽപ്പെട്ടത്. ജോയലിനെ മർദ്ദിക്കുന്നത് കണ്ട് നാട്ടുകാർ ഇടപെടുകയായിരുന്നു.



