അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ യോഹന്നാനും   ബൈക്കിൽ വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന ശരത്തിനും പരിക്കേറ്റു.

ഹരിപ്പാട്: ആലപ്പുഴയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രണ്ട് പേർക്ക് പരിക്ക്. കാർത്തികപള്ളി അശ്വതിയിൽ ശശികുമാറിന്റെയും സി പി ഐ ഹരിപ്പാട് മുൻസിപ്പൽ ലോക്കൽ കമ്മറ്റി അംഗവും നഗരസഭ കൗൺസിലറുമായ പി.വിനോദിനിയുടെയും മകൻ വിഷ്ണു (21) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 9 മണിയോടെ കാർത്തികപള്ളി ഡാണാപ്പടി റോഡിൽ ആയിരുന്നു അപകടം. അപകടത്തിൽ സൈക്കിൾ യാത്രക്കാരനായ യോഹന്നാനും ബൈക്കിൽ വിഷ്ണുവിന് ഒപ്പം ഉണ്ടായിരുന്ന ശരത്തിനും പരിക്കേറ്റു. ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വിഷ്ണുവും ശരത്തും സഞ്ചരിച്ച ബൈക്ക് സൈക്കിളിൽ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.