കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മടവൂർ സി.എം.മഖാമിന് സമീപം പരിയാട്ടുചാലിൽ താമസിക്കും പാലക്കുഴിയിൽ ജാഫർ (45) മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വെള്ളിമാട്കുന്ന് വെച്ചുണ്ടായ അപകടത്തിലാണ് ജാഫറിന് പരിക്കേറ്റത്. ഹോസ്പിറ്റലിൽ നിന്നും ഡയാലിസിസ് കഴിഞ്ഞു വരുമ്പോൾ കാർ നിയന്ത്രണം വിടുകയായിരുന്നു. പിതാവ്.

അബ്ദുറഹിമാൻ, മാതാവ് : പരേതയായ ഫാത്തിമ, ഭാര്യ : നസീമ, മക്കൾ : ആദിൽ മുബാറക്, ജുമാന ഹസിൻ (ഇരുവരും ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ ). അജ്മൽ നിസാം (പ്ലസന്റ് സ്കൂൾ ), സഹോദരങ്ങൾ : മുഹമ്മദലി, സുഹറ, ഖാഫിയ.