ശ്രീകണ്ഠാപുരത്തിനടുത്ത് ചെങ്ങളായ് നെടുവാലൂർ തോട്ടിലാണ് അപകടം നടന്നത്.

കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് വെള്ളത്തിൽ വീണ വിദ്യാർത്ഥിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. തോട്ടിൽ വീണ കുടിയാൻമല സ്വദേശിയായ 15 കാരനെ രക്ഷിക്കാനായി ഇറങ്ങിയ ഗോപി(45)യാണ് മരിച്ചത്. ചെങ്ങളായ് നെടുവാലൂർ തോട്ടിലാണ് അപകടം നടന്നത്. 15കാരൻ വെന്‍റിലേറ്ററിൽ തുടരുകയാണ്.