Asianet News MalayalamAsianet News Malayalam

പിക്കപ്പ് വാനും ജീപ്പും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

 കെഎംസി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വരികയായിരുന്നു ജീപ്പും ചുങ്കത്തു നിന്ന് കൂടത്തായിയിലേക്ക് വരികയായിരുന്ന പിക്ക് അപ് വാനും കൂട്ടിയിടിക്കുകയായിരുന്നു.

youth dies after accident in kozhikode
Author
Kozhikode, First Published May 6, 2020, 7:49 PM IST

കോഴിക്കോട്: ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു പിക്കപ്പ് ഡ്രൈവറായ യുവാവ് മരിച്ചു. കൂടത്തായി മുല്ല സോപ്പ് കമ്പനി പാർട്ണർ കൊടുവള്ളി കരീറ്റിപ്പറമ്പ് തുടിയേരിക്കണ്ടി ബഷീർ (35)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലര മണിയോടെ വെഴുപ്പൂർ വേലായുധൻ പാറക്ക് സമീപമാണ് അപകടമുണ്ടായത്. 

ജീപ്പ് യാത്രക്കാരായ ഏകരൂൽ സ്വദേശികളും ബഷീറിന്‍റെ ബന്ധുക്കളുമായ അബു, ഹാരിസ്, റിൻഷാ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കെഎംസി ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് വരികയായിരുന്നു ജീപ്പും ചുങ്കത്തു നിന്ന് കൂടത്തായിയിലേക്ക് വരികയായിരുന്ന മുല്ല ബാർ സോപ്പ് കമ്പനിയുടെ പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. 

Follow Us:
Download App:
  • android
  • ios