പെട്രോളടിച്ച് മടങ്ങിവരവേ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. സുഹൃത്തുമൊത്ത് കഴക്കൂട്ടത്ത് നിന്നും വീട്ടിലേക്ക് മടങ്ങവേ ആണ് അപകടം നടന്നത്. 

തിരുവനന്തപുരം: മകന്‍റെ രണ്ടാം പിറന്നാള്‍ ആഘോഷത്തിനിടെ ബൈക്കില്‍ പെട്രോളടിക്കാന്‍ പോയി മടങ്ങി വരവേ അപകടത്തില്‍പ്പെട്ട പിതാവ് മരിച്ചു. കുളത്തൂര്‍ എസ്എന്‍നഗറില്‍ അനു(32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ അപകടം നടന്നത്. ഗുരുതര പരിക്കുകളുമായി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുഹൃത്തുമൊത്ത് കഴക്കൂട്ടത്ത് നിന്നും വീട്ടിലേക്ക് മടങ്ങവേ ആണ് അപകടം. പെട്രോളടിച്ച് മടങ്ങിവരവേ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. മകന്‍ അഥര്‍വിന്‍റെ രണ്ടാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ബൈക്കില്‍ പെട്രോളടിക്കാനായി അനു വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് തെറിച്ച് വീണാണ് അപകടം സംഭവിച്ചത്. വെല്‍ഡിംഗ് തൊഴിലാളിയാണ് ജയചന്ദ്രന്‍- സതി ദമ്പതികളുടെ മകനായ അനു. ഭാര്യ ജയലക്ഷ്മി. അപകടത്തില്‍ പരിക്കേറ്റ അനുവിന്‍റെ സുഹൃത്ത് സജി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.