വളവിൽ വെച്ച് കാറ് 70 അടിയോളം താഴ്ചയിലുള്ള പുഴയോരത്തേക്ക് മറിയുകയായിരുന്നു. കാറ് സിജിയുടെ ദേഹത്ത് പതിച്ച നിലയിലായിരുന്നു. 

കോഴിക്കോട്: കോഴിക്കോട് അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. പൂവാറംതോട് കല്ലംപുല്ലിലാണ് അപകടം നടന്നത്. തിരുവമ്പാടി കയത്തിങ്കൽ സിജിബാബു(42) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. 

Add Asianetnews as a Preferred SourcegooglePreferred

കല്ലംപുല്ലിൽ വളവിൽ വെച്ച് കാറ് 70 അടിയോളം താഴ്ചയിലുള്ള പുഴയോരത്തേക്ക് മറിയുകയായിരുന്നു. കാറ് സിജിയുടെ ദേഹത്ത് പതിച്ച നിലയിലായിരുന്നു. ഏറെ പാടുപെട്ടാണ് നാട്ടുകാർ കാറിനടിയിൽ നിന്നും
സിജിയെ പുറത്തെടുത്തത്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.