കൈനാട്ടി ഭാഗത്തു നിന്നും സുഹൃത്തിനൊപ്പം സ്‌കൂട്ടറിന് പിറകില്‍ വരികയായിരുന്ന അക്ഷയ് പെട്ടെന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. 

കോഴിക്കോട്: ബൈക്കപകടത്തില്‍ (Bike accident) പരിക്കേറ്റ യുവാവ് മരിച്ചു. വടകര ഓര്‍ക്കാട്ടേരി കുഞ്ഞിപ്പുരയില്‍ രമേശന്‍ -ബവിത ദമ്പതികളുടെ മകന്‍ അക്ഷയ് (Akshay-20) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ വള്ളിക്കാട് ബാലവാടിയിലായിരുന്നു അപകടം. കൈനാട്ടി ഭാഗത്തു നിന്നും സുഹൃത്തിനൊപ്പം സ്‌കൂട്ടറിന് പിറകില്‍ വരികയായിരുന്ന അക്ഷയ് പെട്ടെന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

തുടര്‍ന്ന് വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ തിങ്കളാഴ്ചയാണ് മരണപ്പെട്ടത്. ബൈക്ക് അപകടങ്ങള്‍ കോഴിക്കോട് പതിവാകുകയാണ്. യുവാക്കളാണ് മിക്കപ്പോഴും അപകടത്തില്‍പ്പെടുന്നത്. ഹെല്‍മറ്റ് ശരിയായ ധരിക്കാത്ത ഇരുചക്രവാഹന യാത്രികരാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങുന്നത്.