ചെളി നിറഞ്ഞ റോഡിലൂടെ വരുമ്പോള്‍ തെന്നി നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ അടിയില്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ്.

അരൂര്‍: കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചു. ചേര്‍ത്തല മായിത്തറ തൊണ്ടല്‍വെളി വീട്ടില്‍ അഖില്‍ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപകടം.

എറണാകുളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അഖിലിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. ചെളി നിറഞ്ഞ റോഡിലൂടെ വരുമ്പോള്‍ തെന്നി നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ അടിയില്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരൂരിലെ സ്വകാര്യ കമ്പനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സിന്ധു, അജിക്കുട്ടന്‍ ദമ്പതികളുടെ മകനാണ്. നിഖില്‍ സഹോദരനാണ്. സംസ്‌കാരം നടത്തി.

'പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടൽ തീരുമാനം'; പ്രതികാരബുദ്ധിയുടെ മറ്റൊരു ഉദാഹരണമെന്ന് എംബി രാജേഷ്

YouTube video player