തിരുവനന്തപുരം: കരമനയാറ്റിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെള്ളനാട് മിത്രാകോണം സ്വദേശി ഗോകുൽ (20) ആണ് മരിച്ചത്.

അരുവിക്കര പഴയ പൊലീസ് സ്റ്റേഷനടുത്തുള്ള ബലിക്കടവിൽ ഇന്ന് ഉച്ചയോടെയാണ് ഗോകുൽ കുളിക്കാനിറങ്ങിയത്. കാണാതായതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

Read Also: തലസ്ഥാനത്ത് 222 പേര്‍ക്ക് കൊവിഡ്; 203 കേസുകളും സമ്പര്‍ക്കം വഴി...