കോഴിക്കോട്: കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രാജഗോപാലന്റെയും ലീലയുടെയും മകന്‍ രോണു(19) വാണ് മരിച്ചത്‌. വ്യാഴാഴ്ച രാത്രി 10 മണിയോടെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിനിടയിലാണ് വീടിനു പിറകുവശത്തായി പറമ്പില്‍ രോണുവിനെ മരിച്ച നിലയില്‍ കണ്ടത്.

രാത്രി 12 മണിയോടെ താമരശ്ശേരി സി ർഐ ടി എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി കാവല്‍ ഏര്‍പ്പെടുത്തി. രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.