ഹരിപ്പാട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ താമല്ലാക്കല്‍ സ്വദേശിയായ യുവാവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ തെക്ക് ശ്രുതിയില്‍ സുജിത്താണ് (24) അറസ്റ്റിലായത്. ഗള്‍ഫിലായിരുന്ന ഇയാളും പെണ്‍കുട്ടിയുമായി സ്‌നേഹത്തിലായിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോളാണ് പീഡനം നടന്നതായി തെളിഞ്ഞത്. ഇതോടെ പൊലീസ് സുജിത്തിനെതിരേ പോക്‌സോ നിയമപ്രകാരം കേസ്സെടുത്തു. ഇതിന് മുന്‍പും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം.