കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വിൽപനക്കായി കൊണ്ടുവന്ന ഇരുപതോളം പാക്കറ്റ് ബ്രൗൺഷുഗറുമായി കുഴിമണ്ണ ചെറുപറമ്പ് കടക്കോട്ടിരി ശംസുദ്ദീൻ എന്ന പപ്പടം ശംസു (44)വാണ് പിടിയിലായത്. കവിതാ തീയറ്ററിനു സമീപം വിൽപനക്കിടയിലായിരുന്നു ഇയാൾ പിടിയിലായത്. 

കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 14 കിലോ കഞ്ചാവും 100 ഓളം പാക്കറ്റ് ബ്രൗൺ ഷുഗറും മയക്കുഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളിയടക്കം അഞ്ച് പേരെ ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയിരുന്നു. ശംസുദ്ദീനെ രണ്ട് വർഷം മുമ്പ് 22 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ബ്രൗൺഷുഗർ വിൽപനയിലേക്ക് തിരിയുകയായിരുന്നു.