വയനാട്: മാനന്തവാടി പീച്ചങ്കോട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദ്വാരക ഐടിസി വിദ്യാർത്ഥിയായ പുൽപ്പള്ളി മാരപ്പൻമൂല അധികാരത്ത് അലോയ് ടി ജോസ് (21) ആണ് മരിച്ചത്. 

രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. സഹയാത്രികനായ കാവുമന്ദം എച്ച് എസ് ചക്കാലക്കുന്നേൽ അനൂപിനെ (19) ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.