Asianet News MalayalamAsianet News Malayalam

വിനോദയാത്രക്കിടെ യുവാവിനെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ കാണാതായി

അരിപ്പാറ വെള്ളച്ചാട്ടത്തിൽ അധികൃതരുടെ വിലക്ക് ലംഘിച്ച് കുളിക്കാനിറങ്ങിയ നിരവധി പേർ മുൻപും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

youth missing in arippara waterfalls
Author
Kozhikode, First Published Sep 11, 2019, 3:11 PM IST

കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാവിനെ കാണാതായി. അരിപ്പാറയില്‍ എത്തിയ ആറുപേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തിലെ ഒരാളെയാണ് കാണാതായത്.

മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിഖിനെയാണ് കയത്തിൽ മുങ്ങി കാണാതായത്. യുവാവിന് വേണ്ടി തെരച്ചിൽ തുടരുകയാണ്. അരിപ്പാറ വെള്ളച്ചാട്ടത്തിൽ അധികൃതരുടെ വിലക്ക് ലംഘിച്ച് കുളിക്കാനിറങ്ങിയ നിരവധി പേർ മുൻപും അപകടത്തിൽപ്പെട്ടിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios