ബസ് ജീവനക്കാരനായ ബിജു രാവിലെ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

കൊച്ചി: എറണാകുളം കോതമംഗലം പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്തിൽ വച്ച് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. മണികണ്ഠൻചാൽ സ്വദേശി ബിജുവാണ് ഒഴുക്കിൽ പെട്ടത്. ബസ് ജീവനക്കാരനായ ബിജു രാവിലെ ചപ്പാത്തിലൂടെ മറുവശത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ശക്തമായ മഴയെ തുടർന്ന് രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സിന്റെ സ്കൂബി ടീമും സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. കൈവരി ഇല്ലാത്ത ചപ്പാത്തിൽ നേരത്തെയും അപകടങ്ങൾ ഉണ്ടായിരുന്നതായും അധികൃതർ സുരക്ഷയൊരുക്കാൻ ഒന്നും ചെയ്തില്ലെന്നും നാട്ടുകാർ ആരോപിച്ചു.

Asianet News Live | Axiom-4 launch| Shubhanshu Shukla | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്