കുമളി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തമിഴ്നാട് കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങിച്ച്  കാറിൽ കടത്തിക്കൊണ്ടുവന്ന കോട്ടയം കാരാപ്പുഴ സ്വദേശിയായ പയ്യംമ്പള്ളി വീട്ടിൽ  സുന്ദറി (24) നെയാണ് എക്സൈസ് സംഘം പിടി കൂടിയത്

കുമളി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

നെടുങ്കണ്ടം: കുമളി ചെക്പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. തമിഴ്നാട് കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങിച്ച് കാറിൽ കടത്തിക്കൊണ്ടുവന്ന കോട്ടയം കാരാപ്പുഴ സ്വദേശിയായ പയ്യംമ്പള്ളി വീട്ടിൽ സുന്ദറി (24) നെയാണ് എക്സൈസ് സംഘം പിടി കൂടിയത്. 50 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. 

പ്രതിയുടെ പേരിലുള്ള ബൈക്കിൽ ഇയാളുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം കമ്പത്ത് വച്ച് ഒരു മാല മോഷണം നടത്തുകയും തമിഴ്നാട് പൊലീസ് പ്രതികളേയും വാഹനവും പിടിച്ചെടുത്തിട്ടുള്ള കേസ് നിലവിലുണ്ട്. ബൈക്കിനെക്കുറിച്ച് അന്വേഷിച്ച് വരുമ്പോഴാണ് പ്രതി കഞ്ചാവ് വാങ്ങിച്ച് വന്നത്. 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ , ഉദ്യോഗസ്ഥരായ അനിൽ എം.സി., കൃഷ്ണകുമാർ , ജോസി വർഗ്ഗീസ്. മണികണ്ഠൻ, പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. 

കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 30 വർഷം കഠിന തടവ് ശിക്ഷ

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ് ശിക്ഷ. അച്ചൻകോവിൽ സ്വദേശി സുനിലിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് പ്രതി പെൺകുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടിൽ വച്ച് പീഡിപ്പിച്ചത്. പത്തനംതിട്ട കോന്നിയിൽ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 30 വർഷം കഠിനതടവ് ശിക്ഷ. അച്ചൻകോവിൽ സ്വദേശി സുനിലിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് പ്രതി പെൺകുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടിൽ വച്ച് പീഡിപ്പിച്ചത്.

അതേസമയം, കാസർകോട്ട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കർണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുൽ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് നഗരത്തിനോട് ചേര്‍ന്നുള്ള മദ്രസയില്‍ അബ്ദുൽ മജീദ് ജോലി ചെയ്യുന്ന സമയത്തായിരുന്നു പീഡനം. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്കൂള്‍ അധ്യാപകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് കേസിന്റെ തുടക്കം. പോക്സോ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. മൂന്ന് വകുപ്പുകളിലായി 15 വര്‍ഷം വീതം തടവും, ഓരോ ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

വൈക്കോലിൽ നി‍ർമ്മിച്ച ആദിവാസി മോഡൽ പാര്‍പ്പിടം തയാര്‍; സഞ്ചാരികളെ മൂന്നാര്‍ വിളിക്കുന്നു

മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റോപ്പിന് എതിർവശത്താണ് വൈക്കോൽകൊണ്ട് മേഞ്ഞ പാർപ്പിടം നിർമ്മിച്ചിട്ടുള്ളത്. ഇതോടൊപ്പം ആദിവാസികളുടെ ഉൽപ്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും മൂന്നാറിന്റെ മനോഹാരിത പ്രചരിപ്പിക്കുന്നതിനുമായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സും സജ്ജീകരിച്ചിട്ടുണ്ട്. ആദിവാസി ഉത്പന്നങ്ങളാണ് ഈ ബസ്സിലുണ്ടാകുക.

പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍ലൈനായി നിർവ്വഹിച്ചു. ദേവികുളം എംഎല്‍എ അഡ്വ. എ രാജ ബസ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കൊവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവച്ച ദേവികുളം പിഎച്ച്സിയിലെ ഡോ. അശ്വതിയടക്കമുള്ളവര്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു. 

ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ, പഞ്ചായത്ത് അംഗങ്ങളായ പ്രവീണ രവികുമാര്‍, ആനന്ദറാണി, ഈശ്വരി, അഡ്വ. ഭവ്യകണ്ണന്‍, സിപിഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടി ജി അജേഷ്, മൂന്നാര്‍ ഡിവൈഎസ്പി കെ ആര്‍ മനോജ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹേമലത തുടങ്ങിയ നിരവധിപേര്‍ പരിപാടികളില്‍ പങ്കെടുത്തു. തുടര്‍ന്ന് നാടകവും നടന്നു.