ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. 

കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്റെ വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.

Read also:ഒരു വർഷത്തെ ഒളി ജീവിതം വിദേശത്ത്; വന്നിറങ്ങിയത് ബംഗളൂരു വിമാനത്താവളത്തിൽ, തന്ത്രം പൊളിഞ്ഞു; കയ്യോടെ അറസ്റ്റ്

ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം; പ്രദേശത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍
ഇടുക്കി: 
ഉപ്പുതറയിലും പുലിയിറങ്ങിയതായി സംശയം. ഉപ്പുതറ പുതുക്കട നിലക്കല്‍ സരിലാലാണ് രാത്രിയില്‍ പുലിയെ കണ്ടത്. രാത്രിയില്‍ കൃഷിയിടത്തിലെ ഏലത്തിനും കപ്പക്കും കാവല്‍ കിടക്കാന്‍ എത്തിയപ്പോഴാണ് പുലിയെ പോലുള്ള മൃഗത്തെ കണ്ടതെന്ന് സരിലാല്‍ പറഞ്ഞു. ഭയത്തില്‍ ഓടി രക്ഷപെട്ടു. അല്‍പം കഴിഞ്ഞ് തിരികെ എത്തി നടത്തിയ പരിശോധനയിലും പുലിയെ കണ്ടു. രാവിലെ വീണ്ടും തോട്ടത്തിലെത്തിയപ്പോള്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെന്ന് സരിലാല്‍ പറഞ്ഞു. കഴിഞ്ഞ 23 വര്‍ഷമായി പൂട്ടി കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ സ്ഥലത്താണ് ഏല കൃഷി നടത്തുന്നത്. ചുറ്റുമുള്ള തേയിലച്ചെടികള്‍ക്കിടയില്‍ കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ വന്യമൃഗ സാന്നിദ്ധ്യം തള്ളി കളയാനാകില്ലെന്ന് ഇവര്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...