പ്രതിക്കെതിരെ വധശ്രമത്തിന് കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്തു...
കാസർഗോഡ് : കാസർകോട് ജനറൽ ആശുപത്രിയിൽ വധശ്രമക്കേസ് പ്രതിയുടെ അതിക്രമം. കുത്തേറ്റ് ചികിത്സയ്ക്കെത്തിയ ആളെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. കാസർഗോഡ് മാർക്കറ്റിൽ വച്ച് ഒരാളെ കുത്തിയ ശേഷമാണ് ഇയാൾ ഓടി ജനറൽ ആശുപത്രിയിൽ കയറിയത്. ആശുപത്രിയിലെത്തിയ ഇയാൾ ഇവിടെ വച്ചും കുത്തേറ്റയാൾക്ക് നേരെ കയ്യേറ്റ ശ്രമം നടത്തി. പരാക്രമം നടത്തിയ പ്രതി പൊവ്വൽ സ്വദേശി ഫറൂഖിനെ (30) പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിന് കാസർഗോഡ് ടൗൺ പൊലീസ് കേസെടുത്തു.
Read More : മഹാരാഷ്ട വിശ്വാസ വോട്ടെടുപ്പ്; ഷിന്‍ഡേ വിഭാഗത്തിന് ആശ്വാസം, ഗവര്‍ണര്‍ക്ക് പിഴവ് പറ്റിയെന്ന് സുപ്രീംകോടതി
