മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വ്യാപാരികളും ലോഡിങ് തൊഴിലാളികളും ചേർന്നാണ് യുവാവിനെ താഴെ ഇറക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇടുക്കി സ്വദേശിയായ 27 കാരനാണ് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തിയത്.

പാലക്കാട്‌: ഒലവക്കോട് വൈദ്യുതി പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വ്യാപാരികളും ലോഡിങ് തൊഴിലാളികളും ചേർന്നാണ് യുവാവിനെ താഴെ ഇറക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇടുക്കി സ്വദേശിയായ 27 കാരനാണ് മണിക്കൂറുകളോളം പരിഭ്രാന്തി പടർത്തിയത്. കുടുംബ പ്രശ്നങ്ങൾ ഉണ്ടെന്നും മാധ്യമങ്ങളെ അറിയിക്കണം എന്നും യുവാവ് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)