ക്യാന്‍സര്‍ രോഗിയായ അഭിഭാഷകന്‍റെ അച്ഛന് ജില്ല മെഡിക്കല്‍ എഡ്യൂക്കേഷന്‍ വഴി 15 ലക്ഷത്തോളം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് തരപ്പെടുത്തി നല്‍കാമെന്ന് തെറ്റിധരിപ്പിച്ചാണ് പണം കവര്‍ന്നത്

കൊച്ചി: ഫെയ്സ്ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി രതീഷും അമ്മയും അറസ്റ്റിൽ. അഭിഭാഷകനെ പറ്റിച്ച പണം അയക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടാണ് രതീഷ് നല്‍കിയത്. ഏറ്റുമാനൂര്‍സ്വദേശി രതീഷ്, അമ്മ ഉഷ അശോകന്‍ എന്നിവരെയാണ് വടക്കന്‍ പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൈക്കോടതി അഭിഭാഷകനായ വിനോദാണ് കബളിപ്പിക്കപ്പെട്ടെന്ന പരാതി നല്‍കിയത്. ക്യാന്‍സര്‍ രോഗിയായ അഭിഭാഷകന്‍റെ അച്ഛന് ജില്ല മെഡിക്കല്‍ എഡ്യൂക്കേഷന്‍ വഴി 15 ലക്ഷത്തോളം രൂപയുടെ സ്പോണ്‍സര്‍ഷിപ്പ് തരപ്പെടുത്തി നല്‍കാമെന്ന് തെറ്റിധരിപ്പിച്ചാണ് പണം കവര്‍ന്നത്. പണം അയക്കാന്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടാണ് പ്രതി രതീഷ് നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം