പരാതി അന്വേഷിക്കാനെത്തിയ പ്രബേഷൻ എസ്ഐയുടെയും പൊലീസുകാരന്റെയും നേര്‍ക്കായിരുന്നു ഓട്ടോ ഡ്രൈവറായ മുപ്പതുകാരന്‍റെ പരാക്രമം. 

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെ അസഭ്യം പറഞ്ഞ് യുവാവ്. മദ്യപിച്ചെത്തി യുവാവ് വീട്ടില്‍ ബഹളം വയ്ക്കുകയും പ്രായമായ രക്ഷിതാക്കളെ ശല്യം ചെയ്യുകയും ചെയ്യുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. പരാതി അന്വേഷിക്കാനെത്തിയ പ്രബേഷൻ എസ്ഐയുടെയും പൊലീസുകാരന്റെയും നേര്‍ക്കായിരുന്നു ഓട്ടോ ഡ്രൈവറായ അനസിന്‍റെ പരാക്രമം.

ആലക്കോട് ചവർണ സ്വദേശിയാണ് മുപ്പതുകാരനായ അനസ്. പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ പൊലീസ് ജീപ്പിന് കുറുകെ ഓട്ടോറിക്ഷയിട്ട് മാര്‍ഗതടസം സൃഷ്ടിക്കുകയും ചെയ്തു ഇയാള്‍. ഇതോടെ പ്രിൻസിപ്പൽ എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യപിച്ചെത്തി മാതാപിതാക്കളെ ശല്യം ചെയ്തതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ ഉള്‍പ്പെടെ ആരെയും എടാ, എടീ എന്ന് വിളിക്കരുതെന്ന ഡിജിപിയുടെ സര്‍ക്കുലറിന് പിന്നാലെയാണ് തൊടുപുഴയിലെ ഈ സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. പൊലീസുകാരുടെ മുന്നില്‍ വച്ചും ഇയാള്‍ പിതാവിനെ അസഭ്യം പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona