ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിത്ത് തട്ടിപ്പ് നടത്തിയിരുന്നത്. ലഹരിമരുന്ന് വില്‍പ്പനക്കാരെ കബളിപ്പിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ലഹരി ഉല്‍പന്നങ്ങള്‍ കൈക്കലാക്കും. പിന്നീട് ഇത് മറിച്ച് വിറ്റ് പണം സമ്പാദിക്കുന്നതായിരുന്നു രീതി.

കോഴിക്കോട്: പൊലീസിന്റെ യൂണിഫോമും വ്യാജ ഐഡി കാര്‍ഡും ഉപയോഗിച്ച് തട്ടിപ്പു നടത്തി വന്ന വിരുതനെ പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് സ്വദേശി റോജിത്താണ് സിറ്റി ഡാന്‍സാഫ് സംഘത്തിന്റെയും ഫറോക്ക് പൊലീസിന്റെയും സംയുക്ത നീക്കത്തില്‍ രാമനാട്ടുകര വൈദ്യരങ്ങാടിയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് റോജിത്ത് തട്ടിപ്പ് നടത്തിയിരുന്നത്. ലഹരിമരുന്ന് വില്‍പ്പനക്കാരെ കബളിപ്പിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ലഹരി ഉല്‍പന്നങ്ങള്‍ കൈക്കലാക്കും. പിന്നീട് ഇത് മറിച്ച് വിറ്റ് പണം സമ്പാദിക്കുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. റോജിത്തില്‍ നിന്ന് 2.5 ഗ്രാം എംഡിഎംഎ, എയര്‍ പിസ്റ്റള്‍, കൈവിലങ്ങ്, വ്യാജ സബ് ഇന്‍സ്‌പെക്ടര്‍ ഐഡി കാര്‍ഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.