വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം സംഭവിച്ചത്. കൊപ്പം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
പാലക്കാട്: അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. പാലക്കാട് വല്ലപ്പുഴ തറക്കൽപടി ക്ഷീരസംഘം പ്രസിഡന്റ് ചെറുകോട് മൂലത്ത്കൂട്ടിൽ വിനോദ് (48) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടാഴ്ച മുൻപ് ആമയൂർ മയിലാടിപ്പാറക്ക് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ വിനോദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. കൊപ്പം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
