ചേര്‍ത്തല മുനിസിപ്പല്‍ 28-ാം വാര്‍ഡില്‍ തോലത്ത് വീട്ടില്‍ നെപ്ട്യൂണ്‍ (29) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. 


ആലപ്പുഴ: ആലപ്പുഴ കാര്‍മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥിയോട് ലൈംഗീക അതിക്രമം കാണിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ചേര്‍ത്തല മുനിസിപ്പല്‍ 28-ാം വാര്‍ഡില്‍ തോലത്ത് വീട്ടില്‍ നെപ്ട്യൂണ്‍ (29) ആണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ മാര്‍ച്ച് 31ന് നടന്ന സംഭവത്തില്‍ പ്രതിയെ കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സ്‌കൂള്‍ തുറന്ന ദിവസം തന്നെ പ്രതി സ്‌കൂളില്‍ എത്തുകയും സമാനമായ രീതിയില്‍ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. 

ആദ്യ സംഭവത്തിലെ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും അധ്യാപകരെയും മാതാപിതാക്കളേയും വിവരം അറിയിക്കുകയും ചെയ്തതോടെ പ്രതി സ്‌കൂളിലെ ബാത്ത് റൂമില്‍ ഓടിക്കയറി. പിന്നീട് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.