പ്രദേശത്തെ ഉള്‍ക്കാടുകളിലേക്ക് വനം വകുപ്പിന്റെ സഹകരണത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഫയര്‍ഫോഴ്‌സും സ്‌കൂബാ സംഘവുമെല്ലാം പ്രദേശത്ത് തെരിച്ചില്‍ നടത്തി. 

പാലക്കാട്: പാലക്കാട് മുതലമട ചപ്പക്കാട്ടില്‍ രണ്ട് ആദിവാസി യുവാക്കളെ കാണാതായിട്ട് 11 ദിവസം പിന്നിടുന്നു. നാടിളക്കി തിരച്ചില്‍ നടത്തിയിട്ടും ഇവരെക്കുറിച്ചുള്ള യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല. തോട്ടത്തിലെ തൊഴിലാളിയായ സ്റ്റീഫന്‍ എന്ന സാമുവല്‍(28), കോളനിയിലെ മുരുകേശന്‍ എന്നിവരെയാണ് കാണാതായത്. ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും തിരച്ചില്‍ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചില്ല. 

പ്രദേശത്തെ ഉള്‍ക്കാടുകളിലേക്ക് വനം വകുപ്പിന്റെ സഹകരണത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഫയര്‍ഫോഴ്‌സും സ്‌കൂബാ സംഘവുമെല്ലാം പ്രദേശത്ത് തെരിച്ചില്‍ നടത്തി. കഴിഞ്ഞ മുപ്പതിന് രാത്രി ഇവരെ കള്ള് ചെത്തുന്ന തെങ്ങിന്‍ തോപ്പില്‍ കണ്ടവരുണ്ട്. കൂടുതല്‍ ഇടങ്ങളില്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

സാമുവലിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ചപ്പക്കാട് പ്രദേശത്താണ് അവസാനമായി ഉപയോഗിച്ചതായി കാണിക്കുന്നത്. പിന്നീട് ഈ ഫോണ് സ്വിച്ച് ഓഫാണ്. ഇതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. സാമുവല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നെങ്കിലും മുരുകേശന്‍ ഫോണ്‍ ഉപയോഗിക്കാറില്ല. ഇവര്‍ ഉടന്‍ വീട്ടിലേക്ക് തിരിച്ചെത്തുമെന്ന കാത്തിരിപ്പിലാണ് വീട്ടുകാര്‍.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona