വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ചതിനു യൂടൂബർക്കെതിരെ കേസ്
കൊല്ലം: വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയതിന് വീഡിയോ വ്ളോഗര്‍ക്കെതിരെ കേസ്. കാട്ടില്‍ കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് കേസ്. റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ച് കയറിയാണ് കിളിമാനൂർ സ്വദേശി അമല അനു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ഇതിന് പിന്നാലെ വനം വകുപ്പ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വനത്തിൽ അതിക്രമിച്ചു കയറി കാട്ടാനാകളെ പ്രകോപിപ്പിച്ചു വീഡിയോ ചിത്രീകരിച്ചതിനു യൂടൂബർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂടൂബറെ കാട്ടാന ഓടിച്ചിരുന്നു. 8 മാസം മുമ്പ് മാമ്പഴത്തറ വനമേഖലയിലാണ് വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെ വനം വകുപ്പ് കേസ് എടുക്കുകയായിരുന്നു
വനത്തിനുള്ളിലെ വ്‌ലോഗ് ഷൂട്ട് ചെയ്തിരുന്നു. ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ അമല അനു പകർത്തിയെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടിൽ അതിക്രമിച്ച് കയറിയതിനും, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വ്‌ലോഗര്‍ക്കെതിരെ കേസ്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചതിന് പിന്നാലെയാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ കേസെടുത്തത്.
'തടിയന്മാര്‍ക്കും തടിച്ചികള്‍ക്കും ഈ നാട്ടില്‍ ജീവിക്കേണ്ടേ?'; ശക്തമായ പ്രതികരണവുമായി വ്ളോഗര്‍
നൂപുർ ശർമ്മക്കെതിരെയുള്ള വീഡിയോ വിവാദമായി; മാപ്പ് പറഞ്ഞ് യൂട്യൂബർ
